Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literary Conference

America

സാ​ഹി​ത്യ​സ​മ്മേ​ള​നം ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ

ന്യൂ​യോ​ർ​ക്ക്: ഓ​ഗ​സ്റ്റ് ആ​റി​ന് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ മ​ല​യാ​ള ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നും അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി വി​പു​ല​മാ​യ സാ​ഹി​ത്യ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

കു​മ​ര​ക​ത്ത് ന​ട​ന്ന കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ലെ സാ​ഹി​ത്യ​സ​മ്മേ​ള​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ ആ​ദ​രി​ക്കു​ക​യും പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ക്കു​ക​യും ചെ​യ്ത ച​ട​ങ്ങു​ക​ൾ വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സാ​ഹി​ത്യ​രം​ഗ​ത്ത് സ​ജീ​വ​മാ​യ എ​ഴു​ത്തു​കാ​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട് സ​മ്പു​ഷ്ട​മാ​യി​രു​ന്ന ആ ​സ​മ്മേ​ള​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടു. മ​ല​യാ​ളി​ക​ളു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ​ഗ്ര​വും പ​ഴ​ക്ക​മേ​റി​യ​തു​മാ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യി ഫൊ​ക്കാ​ന​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

ക​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​നി​ലും ച​രി​ത്രം കു​റി​ക്കു​ന്ന സാ​ഹി​ത്യ​സ​മ്മേ​ള​ന​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ടം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ ഫൊ​ക്കാ​ന സ്ഥി​ര​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ ഒ​രു​മി​പ്പി​ക്കു​ന്ന വ​ലി​യ സാ​ഹി​ത്യ​വേ​ദി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​നം. ക​ൺ​വെ​ൻ​ഷ​ന്റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നി​ൽ ത​ന്നെ​യാ​യി​രി​ക്കും സാ​ഹി​ത്യ​സ​മ്മേ​ള​നം ന​ട​ക്കു​ക.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രും അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന എ​ഴു​ത്തു​കാ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ശ്രീ. ​അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​വി. മോ​ഹ​ൻ​കു​മാ​ർ, ജോ​സ് പ​ന​ച്ചി, പി.​പി.​ജെ​യിം​സ്, ബെ​ന്നി നാ​യ​ര​മ്പ​ലം, ഡോ. ​പ്ര​മീ​ളാ​ദേ​വി, ടി .​ഡി . രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളം എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, ഹാ​സ്യം, യാ​ത്രാ​വി​വ​ര​ണം, ലേ​ഖ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ പു​റ​ത്തി​റ​ങ്ങി​യ കൃ​തി​ക​ൾ വി​ല​യി​രു​ത്തി അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രു​ടെ സ​മ​ഗ്ര സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചും പ്ര​ത്യേ​ക അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​ക​പ്പെ​ടും.

ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​ടെ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന​വും ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ച​ർ​ച്ച​ക​ൾ, പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ, സാ​ഹി​ത്യ​ത്തി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കോ​ര​സ​ൺ വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ), കെ. ​കെ. ജോ​ൺ​സ​ൻ (കോ-​ചെ​യ​ർ​മാ​ൻ), മു​ര​ളി ജെ. ​നാ​യ​ർ (കോ-​ചെ​യ​ർ​മാ​ൻ), ഗീ​ത ജോ​ർ​ജ് (കോഓ​ർ​ഡി​നേ​റ്റ​ർ), ബെ​ന്നി നെ​ച്ചൂ​ർ, അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം, വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ, അ​ഭി​ലാ​ഷ് തു​ണ്ടു​മ​ണ്ണി​ൽ എ​ന്നി​വ​രെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​തു​വ​രെ ക​ൺ​വെ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യി​ലെ മു​റി​ക​ൾ മു​ഴു​വ​ൻ ബു​ക്ക് ചെ​യ്ത​തി​നാ​ൽ, കൂ​ടു​ത​ൽ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ സ​മീ​പ ഹോ​ട്ട​ലു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up